27 June 2013
19 June 2013
15 June 2013
13 June 2013
പ്രവേശനോത്സവം 2013
പുതിയ അധ്യയവർഷത്തിനു തുടക്കം കുറിച്ചുകൊണ്ട് എൽ . എം. എൽ .പി സ്കൂളിൽ പ്രവേശനോത്സവം നടന്നു.രാവിലെ പത്തുമണിക്ക് ആരംഭിച്ച പൊതുസമ്മേളനത്തിൽ അക്ഷരവേളിച്ചം തേടി സ്കൂളിൽ എത്തിയ എല്ലാ കൂട്ടുകാരെയും ഹെഡ് മാസ്റ്റർ ശ്രീ . ടി.എസ്സ് സുനിൽ സ്വാഗതം ചെയ്തു .
രക്ഷകർത്താക്കളും ,പൂർവവിദ്യർഥികളും ,പി ടി എ പ്രസിഡന്റും മറ്റ് വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു .ബഹു. വിദ്യാഭ്യാസവകുപ്പു മന്ത്രി ശ്രി. പി.കെ. അബ്ദുറബ്ബിന്റെ പ്രവേശനോത്സവ സന്ദേശം ഹെഡ് മാസ്റ്റർ അവതരിപ്പിച്ചു .SSA പ്രസിദ്ധപ്പെടുത്തിയ 'പരിരക്ഷയുടെ പാഠങ്ങള്‍..' എന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനം പി ടി എ പ്രസിഡന്റുഇന് നല്കി എച് .എം നിർവഹിച്ചു ,പ്രവേശനോത്സവ ഗാനവും ലഡ്ഡു വിതരണവും ചടങ്ങിന്റെ മാധുര്യം കൂട്ടി.കുട്ടികൾക്ക് പഠന ഉപകരണങ്ങളും അധ്യാപകർ വിതരണം ചെയ്തു. തങ്ങളുടെ വിദ്യാഭ്യാസ ജീവിതത്തെക്കുറിച്ച് എന്നെന്നും മനസില്‍ സൂക്ഷിക്കുന്ന നല്ല ഓര്‍മ്മകളില്‍ ഒന്നായി ഈ പ്രവേശനോത്സവം കുട്ടികളുടെ മനസില്‍ നിലനില്‍ക്കുമെന്നത് തീര്‍ച്ച. കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു..
Subscribe to:
Posts (Atom)